ഭാവിയുടെ നഗരത്തെ
രൂപകല്പന ചെയ്യാം

എന്റെ കൊച്ചിയുടെ (ഫേസ് 1) രണ്ടാം ഘട്ടത്തിലേക്ക് സ്വാഗതം. ' ഭാവിയുടെ നഗരത്തെ രൂപകല്പന ചെയ്യാം! ' എന്ന ആശയം മുൻനിർത്തി നടത്തുന്ന ദേശീയ തലത്തിലുള്ള ഒരു അർബൻ ഡിസൈൻ മത്സരമാണ്. കൂട്ടായി ഒരു സംയോജിത നാഗരിക പദ്ധതി ആവിഷ്കരിക്കുന്നതും അത് സുഗമമായി നടപ്പിലാക്കുന്നത് ഉറപ്പു വരുത്തുന്നതുമാണ് അതിന്റെ ലക്ഷ്യങ്ങൾ. സർഗാത്മകമായ എല്ലാ മനസ്സുകളെയും കൊച്ചിൻ മുനിസിപ്പൽ കോർപറേഷൻ ഈ മത്സരത്തിലേക്ക് ക്ഷണിക്കുന്നു.

എന്ത് കൊണ്ട് പങ്കെടുക്കണം ?

കൊച്ചി നിവാസികൾക്ക്‌

കൊച്ചി നിവാസികൾക്ക്‌ തങ്ങളുടെ ചിന്തകളും അനുഭവങ്ങളും ആശയങ്ങളും പങ്കുവെച്ച് കൊണ്ട് നഗര വികസനത്തിൽ പങ്കാളിയാകാനുള്ള ഒരു അവസരമാണിത്. കൊച്ചിയിലെ താമസക്കാർ എന്ന നിലയിൽ, ഈ വെബ്സൈറ്റിലെ സംവേദനാത്മക ഉപകരണങ്ങൾ ഉപയോഗിച്ച് പ്രൊഫഷണൽ മത്സരാർത്ഥികൾക്ക് തിരഞ്ഞെടുത്ത സ്ഥലങ്ങളെ പറ്റി പുതിയ വിവരങ്ങൾ നിങ്ങൾക്കു നൽകാം. തിരഞ്ഞെടുത്ത കൊച്ചിക്കാർക് ഏറ്റവും മികച്ച ഡിസൈനുകൾ തിരഞ്ഞെടുക്കുന്ന വിധി കർത്താക്കളാകാനുള്ള അവസരവും ഉണ്ടാകും.

പ്രൊഫഷണലുകൾക്ക് :

അർബൻ ഡിസൈൻ മേഖലയുടെ വിവിധ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്ക്, കൊച്ചി നഗരത്തിലെ ഏറ്റവും പ്രാധാന്യമുള്ള പ്രശ്നങ്ങൾ പഠിക്കുവാനും, നടപ്പിലാക്കാൻ സാധിക്കുന്ന തരത്തിലുള്ള പരിഹാരങ്ങൾ കണ്ടെത്തി നിർദ്ദേശിക്കാനും ഉള്ള അവസരമാണീ മത്സരം. പ്രഗത്ഭരായ വിധി കർത്താക്കൾ വിജയികളെ തിരഞ്ഞെടുത്തു, അവരുടെ ഡിസൈൻ ഫലപ്രദമായി നടപ്പിലാക്കാൻ പാകത്തിന് മുന്നോട്ടു വികസിപ്പിക്കുന്നതിന് കരാർ ചെയ്യുന്നതുമായിരിക്കും.

എന്റെ കൊച്ചി ഒന്നാം ഘട്ടം പങ്കാളിത്ത വർക് ഷോപ്പ് പുരോഗമിക്കുന്നു.

ഈ വെബ്സൈറ്റ് നിങ്ങളുടെ പങ്കാളിത്തത്തോടെ കൂടുതൽ മെച്ചപ്പെട്ടുകൊണ്ടിരിക്കും! നിങ്ങളുടെ സംശയങ്ങളും നിർദേശങ്ങളും ഞങ്ങളെ അറിയിക്കുക.